കഴിഞ്ഞ ഏഴ് വര്‍ഷത്തോളം കത്തീഡ്രലില്‍
കപ്പ്യാരായി സേവനമനുഷ്ഠിച്ചു വന്ന ശ്രീ. ഏണസ്റ്റ് സദാനന്ദന്‍ ( ഹാരി ) 2015
മാര്‍ച്ച് 31 ാം തിയ്യതി കര്‍ത്തൃസന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടു. വളരെ
വിശ്വസ്തതയോടും ആത്മാര്‍ത്ഥതയോടും കപ്പ്യാരുടെ ജോലി നിര്‍വ്വഹിച്ച പ്രിയ ഹാരി അവസാന നാളുകളില്‍ കടുത്ത രോഗബാധിതനായിരുന്നു.
ഏപ്രില്‍ ഒന്നാം തിയ്യതി ഉച്ചയ്ക്ക് മൂന്ന് മണിയോടെ പ്രിയ സഹോദരന്റെ ഭൗതിക
ശരീരം കത്തീഡ്രലില്‍ കൊണ്ടുവരികയും സംസ്‌കാര ശുശ്രൂഷ നടത്തപ്പെടുകയും
ചെയ്തു. മുന്നൂറിലധികം സഭാജനങ്ങള്‍ പരേതന് ആദരാഞ്ജലി അര്‍പ്പിക്കുവാന്‍
തദ്ദവസരത്തില്‍ കടന്നുവന്നു. സഭയുടെയും ഉപസംഘടനകളുടെയും പ്രതിനിധികള്‍
ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് 4 മണിക്ക് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍ ശരീരം അടക്കം ചെയ്തു.
ശ്രീ. ഏണസ്റ്റ് സദാനന്ദന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ സഭയ്ക്കു നല്‍കിയ
എല്ലാ സേവനങ്ങളും നന്ദിയോടെ ഓര്‍ത്ത് ദൈവത്തിനു സ്‌തോത്രം കരേറ്റുന്നു.
ദുഃഖത്തിലിരിക്കുന്ന പരേതന്റെ ഭാര്യ ലീനയെയും, മാതാവിനെയും, സഹോദരങ്ങളെയും
മറ്റ് ബന്ധുമിത്രാദികളെയും പ്രാര്‍ത്ഥനയില്‍ ഓര്‍ത്ത് കൊള്‍വാന്‍
അഭ്യര്‍ത്ഥിക്കുന്നു.
Newspaper Report |
No comments:
Post a Comment
Do leave your valuable comments and suggestions!