Sunday, 30 August 2015

Convention by Bro. George Cherian - Missions India

      ഓഗസ്റ്റ് 27, 28, 29, 30 തീയ്യതികളില്‍ മിഷന്‍സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കത്തീഡ്രലില്‍ വെച്ച് നടന്നു വന്ന ബൈബിള്‍ ക്ലാസ്സുകളും ആത്മീയ ഉണര്‍വ്വുയോഗങ്ങളും സമാപിച്ചു. 


   മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ബ്രദ. ജോര്‍ജ്ജ് ചെറിയാന്‍ എല്ലാ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കി. 

ബ്രദ. ജോര്‍ജ്ജ് ചെറിയാന്‍ വചനം സംസാരിക്കുന്നു

   മിഷന്‍സ് ഇന്ത്യ ടീം അനുഗ്രഹപ്രദമായ ഗാനശുശ്രൂഷ നയിച്ചു. 

ഗാനശുശ്രൂഷ

     കോഴിക്കോട് ഉള്ള വിവിധ സഭാംഗങ്ങള്‍, രാവിലത്തെ ബൈബിള്‍ ക്ലാസ്സുകളിലും വൈകുന്നേരത്തെ ഉണര്‍വ്വുയോഗങ്ങളിലും സംബന്ധിച്ചു. ഇന്ന് (30.8.15) കത്തീഡ്രലിലെ ഇംഗ്ലീഷ് - മലയാളം ആരാധനകളില്‍ ബ്രദ. ജോര്‍ജ്ജ് ചെറിയാന്‍ വചനം പങ്കുവെച്ചു.
മിഷന്‍സ് ഇന്ത്യ ടീമിനോടും, ഈ ദിവസങ്ങളില്‍ വചനം ശ്രവിക്കാന്‍ കടന്നു വന്ന ഏവരോടും ഉള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. 


Notice