Wednesday, 29 July 2015

Convention by Fr. Joseph Puthenpurackal

ഫാ. ജോസഫ് പുത്തന്‍പുരക്കലിന്റെ നേതൃത്വത്തില്‍ നടന്നു വന്ന കണ്‍വന്‍ഷന്‍ സമാപിച്ചു. ഞായറാഴ്ച്ച രാവിലെ ഇംഗ്ലീഷ്, മലയാളം ആരാധനകളില്‍ അച്ചന്‍ വചനം സംസാരിച്ചു.
നോഹ, മോശ, യോശുവ എന്നീ വ്യക്തികളെ ഉദ്ധരിച്ച് ദൈവത്തിനു വേണ്ടി വിഡ്ഢി വേഷം കെട്ടുവാന്‍ നാമും സന്നദ്ധരായിരിക്കണം എന്ന സന്ദേശമാണ് മലയാളം ആരാധനാമദ്ധ്യേ അച്ചന്‍ നല്‍കിയത്.


ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ വചനം പ്രഘോഷിക്കുന്നു.
ആരാധനയ്ക്ക് ശേഷം നടന്ന യോഗത്തില്‍, കുടുംബ ജീവിതം സന്തോഷപൂര്‍ണ്ണമാക്കുവാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റി, ഒരു ഫാമിലി കൗണ്‍സിലര്‍ എന്ന നിലയിലുള്ള അച്ചന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ സരളവും എന്നാല്‍ ശക്തവുമായി അച്ചന്‍ ഉപദേശിച്ചു.
തുടര്‍ന്ന് ശ്രീ. രാജേഷ് ജോയ് നന്ദി പ്രകാശിപ്പിച്ചു. മെന്‍സ് ഫെലോഷിപ്പിന്റെയും സഭയുടെയും വകയായി ഒരു ഉപഹാരം, ശ്രീ. റെജിനോള്‍ഡ് വാള്‍ട്ടര്‍, അച്ചന് സമര്‍പ്പിച്ചു.

  
ശ്രീ. രാജേഷ് ജോയ്‌
  
 ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിച്ചു. ഈ യോഗങ്ങളില്‍ താല്‍പര്യപൂര്‍വ്വം പങ്കെടുത്ത ഏവര്‍ക്കും, ഇതിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച ഏവരോടും ഉള്ള നന്ദി കത്തീഡ്രല്‍ മെന്‍സ് ഫെലോഷിപ്പിന്റെ പേരിലും പാസ്റ്ററേറ്റ് കമ്മിറ്റിയുടെ പേരിലും അറിയിച്ചുകൊള്ളുന്നു. 


Earlier...
സി.എസ്.ഐ. കത്തീഡ്രല്‍ മെന്‍സ് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ജൂലൈ 31, ആഗസ്റ്റ് 1, 2 എന്നീ ദിവസങ്ങളില്‍ ദൈവാലയത്തില്‍ വെച്ച് പ്രശസ്ത സുവിശേഷ പ്രാസംഗികനായ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ അവര്‍കളുടെ വചനഘോഷണം ക്രമീകരിച്ചിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ കൃത്യം 6:00 മണിക്ക് ഗാനശുശ്രൂഷയോടുകൂടെ യോഗം ആരംഭിക്കുന്നതാണ്. 

ഞായറാഴ്ച്ച വിശുദ്ധ മലയാളം ആരാധനയ്ക്ക് ശേഷം സമാപന യോഗം നടക്കുന്നതാണ്. ഈ യോഗത്തിനുശേഷം ഏവര്‍ക്കും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഏവരെയും ഈ യോഗങ്ങളിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു